Search This Blog

Saturday 26 November 2011

അതിനെല്ലാം ഒരു സമയം ഉണ്ട് ദാസാ...


എനിക്ക് ഈ ശീലം ഇല്ലാത്തതായിരുന്നു. കണ്ട പെണ്‍കുട്ടികളുടെ പുറകെ വായും നോക്കിനടകല്‍ എന്റെ കുട്ടുകാരെ മുഴുവന്‍ അതില്‍ നിന്നും പിന്തിരിപ്പികാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു . അവര്‍ പറയും ഇതല്ലാം ഒരു രസം അല്ലെ. കുറെ ഒകെ ഞാന്‍ അവരുടെ കൂടെ പോയിട്ടുണ്ട് . അവര്‍ എന്നെ കൂടെ കൊണ്ട് പോയിട്ടുണ്ട് . അങ്ങനെ ഇരിക്കെ ഞാന്‍ ഒരുത്തനുമായി ( ആഷിഫ്‌ ) ഒരു വീട്ടില്‍ പോയി എന്തോ കൊടുക്കാന്‍ വേണ്ടിയാണ്‍ പോയത് . അവിടെ വച്ചാണ്ണ്‍ ഞാന്‍ അവളെ ആദ്യം കാണുന്നത് . എന്തോ ഒരു അടുപ്പം എനിക്ക് അവളോട് തോന്നി അങ്ങനെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു. 'ഡാ നമുക്ക് പോക്കാം' ആഷി‌ വന്നു പറഞ്ഞു . പോകാന്‍ തോന്നിയില്ലങ്കില്ലും ഞങ്ങള്‍ അവിടന്നിന്നും യാത്ര തിരിച്ചു .
ഞാന്‍ : ഏതാട ആ കുട്ടി .
ആഷി‌ : ഏതു കുട്ടി .
ഞാന്‍ : ഇപ്പോള്‍ കണ്ടില്ലേ ആ കുട്ടി .
ആഷി: അതോ എന്റെ കുട്ടുകാരിയുടെ അനുജത്തിയാ...
ഞാന്‍ : എന്താടാ അവളുടെ പേര് ...
ആഷി‌ : അപ്പോള്‍ നീ അവളെ കണ്ടിട്ടില്ലേ . നമ്മുടെ സ്കൂളില്‍ 8 ക്ലാസ്സില്‍ പഠിക്കുകയാ പേര് (............................) എന്നാണ്ണ്‍ എന്താടാ .
ഞാന്‍ : ഏയ്‌ ഒന്നും ഇല്ല
ആഷി‌ : അങ്ങനെ അല്ല എന്തോ ഉണ്ട് .
ഞാന്‍ : ഒന്നും ഇല്ലടാ . എന്തോ പറഞ്ഞ് ഞാന്‍ ആ വിഷയം മാറ്റി .
അങ്ങനെ പിറ്റേദിവസം ഞാന്‍ സ്കൂളില്‍ അവളെ കാണാനായുള്ള തിരച്ചില്‍ ആരംഭിച്ചു . സകല ക്ലാസ്സ്‌ മുറികളില്ലും ഞാന്‍ കയറി ഇറങ്ങി . അവസാനം ഞാന്‍ അവളെ കണ്ടെത്തി . എന്റെ ക്ലാസ്സിന്റെ രണ്ടു ക്ലാസ്സ്‌ അപ്പുറത്തായിരുന്നു . ഞാന്‍ ആലോചിച്ചു എത്രയും അടുത്തുണ്ടായിട്ടും ഞാന്‍ എന്താ അവളെ കാണാഞ്ഞത് . "അതിനെല്ലാം ഒരു സമയം ഉണ്ട് ദാസാ " എന്നാ സിനിമ്മാ സംഭാഷണം ഓര്‍മയില്‍ വന്നത് . അങ്ങനെ അവളുടെ ക്ലാസും ഞാന്‍ കണ്ടെത്തി . ഒഴിവു നേരം കിട്ടിയാല്‍ അവളുടെ ക്ലാസ്സ്‌ മുറിയുടെ അടുത്തല്ലാതെ എന്നെ കാണാന്‍ കിട്ടില്ല . അങ്ങനെ മനസ്സില്‍ ഞാന്‍ പ്രണയം എന്നാ ഒരു വിത്ത് പാകി . എന്നും കാണണം എന്നാ ആഗ്രഹം ഉള്ളില്‍ നിറഞ്ഞു കൊണ്ടേ ഇരുന്നു ...
അങ്ങനെ സ്കൂളില്‍ നിന്ന് കൊണ്ട് വിടുന്നതും കൊണ്ടാക്കുന്നതും എല്ലാം എന്റെ ജോലിയായി ചുരുക്കി പറഞ്ഞാല്‍ സാധാ സമയത്തും അവളുടെ പുറകെ ഇങ്ങനെ നടക്കുക്ക . ഒരു വട്ടം പോല്ലും ഞാന്‍ അവളോട് എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടില്ല . അപ്പോള്‍ നിങ്ങള്‍ കരുത്തുംഎനിക്ക് പേടി കാരണം ആണെന്ന് എന്നാല്‍ കാരണം ഉണ്ട് . ഒരു സൌഹ്രതം തകരാതിരിക്കാന്‍ എന്റെ പ്രണയത്തെ ഞാന്‍ വേണ്ടെന്നു വച്ചു.
വേണ്ടാന്ന് വെക്കുകയല്ല ഞാന്‍ അവളെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു അവള്‍ അറിയാതെ ... അവളോട് പറയാതെ.........
എന്റെ സൌഹ്രതതിന്നു വേണ്ടി മാത്രം ...



A Post By,

Nadeem Assad...

2 comments:

  1. Hi Shijith why dont you monetize your blog with adsense?
    vacancies-online.blogspot.com

    ReplyDelete
  2. Muthae...if you put one picture related to this...it'll reaches the interesting level..

    ReplyDelete