Search This Blog

Saturday, 12 November 2011

ഫ്രണ്ട്സും.... ഫോണും.....



വീട്ടിലെത്താന്‍ വൈകി...... അച്ഛന്‍ ചാരുപടിയില്‍ ഇരിപ്പുണ്ടായിരുന്നു......

എവിടെ പോയിരുന്നു..??

കു..ക്കു... കൂട്ടുകാരന്‍റെ വീട്ടില്‍ പോയതാ..... (അല്ലാതെ പിന്നെ വായിനോക്കി നടന്നും സിനിമക്കും പോയതുകൊണ്ടാണ് വൈകിയതെന്ന് പറയാന്‍ പറ്റുമോ.....)

ഏതു കൂട്ടുകാരന്‍റെ വീട്ടില്‍...??

കൊ.ക്കൊ.. കോളേജില്‍ പഠിക്കുന്നതാ.... അച്ഛന്‍ അറിയില്ല....

നീയെന്താ കൂട്ടുകാരന്‍റെ വീട്ടില്‍ നിന്ന് ചിക്കന്‍ കഴിച്ചോ..? കോഴിയെപ്പോലെ കൊക്കുന്നു....

ഹെ..ഹേ...യ്....

ഏതു കൂട്ടുകാരന്‍റെ വീട്ടിലെന്നാ പറഞ്ഞെ...??

കു..ക്കു. ജ.അ .അ... അനൂപിന്‍റെ... അനൂപിന്‍റെ വീട്ടിലാ പോയെ.... നാളെ എക്സാമായതുകൊണ്ട് പഠിക്കാനുള്ള ചില കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാനുണ്ടായിരുന്നു....

നിന്‍റെ ഫോണ്‍....

തിരിച്ചൊന്നും പറയേണ്ടി വന്നില്ല.... ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തു.... ഫോണ്‍ ബുക് നോക്കി... അനൂപ് പോളി(പോളിടെക്നിക്‍ എന്നതിന്‍റെ ചുരുക്കം) അച്ഛന്‍ സ്വന്തം മൊബൈല്‍ എടുത്തു.... അനൂപിന്‍റെ നമ്പര്‍ കുത്തി വിളിച്ചു.....

ഹലോ.. അനൂപല്ലേ.... ആ ഞാന്‍ വൈശാഖിന്‍റെ അച്ഛനാ... വൈശാഖ് അവിടെ.....

മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല.....

ആ ഇവിടെ വന്നിരുന്നു അച്ഛാ.... അങ്ങോട്ടെത്തിയില്ലേ...??

ഹോ... ഈ അച്ഛന്‍റെ ഒരു കാര്യം..... ഞങ്ങളുടെ നെറ്റ്വര്‍ക്ക് സംഭവങ്ങളെ പറ്റി അച്ഛനെന്തറിയാം..... ബുഹുഹുഹഹഹഹഹാആ.....(മനസ്സില്‍...)

ഹും... എന്നിട്ട് എന്തൊക്കെ പഠിച്ചു..?

അല്ല അച്ഛാ.. കുറച്ച് പോര്‍ഷന്‍സ് സംശയമുണ്ടായിരുന്നത് ഡിസ്കസ് ചെയ്യാന്‍ പോയതാ....

ഹാ.. എന്നിട്ട് അത് നോക്കുന്നില്ലേ...

ഉവ്വ്.. ദാ പോവുകയാ....

പെട്ടെന്ന് അതാ മൊബൈല്‍ നോക്കിയാ ട്യൂണ്‍ പാടുന്നു... തള്ളേ അനൂപ്.... അച്ഛന്‍റെ കയ്യില്‍ ഫോണ്‍ ഉള്ളതുകൊണ്ട് അച്ഛന്‍ തന്നെ എടുത്തു... ഒന്നും മിണ്ടീല... ഫോണ്‍ ലൌഡില്‍ ഇട്ടു....

അളിയാ.. നീയെവിട്രാ..?? നിന്‍റെ അച്ഛന്‍ ഇപ്പൊ വിളിച്ചിരുന്നു... ഇവിടെ വന്നിരുന്നൂന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്...... പിന്നെ പേര് മാറല്ലേ ട്രാ.... വേഗം ചെല്ല്... പുള്ളി കലിപ്പിലാന്നാ തോന്നണെ.......

ഒന്നും മിണ്ടാതെ തന്നെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു....... എന്നോട് ഒന്നും ചോദിച്ചില്ല..... മെഴുകുതിരി ഉരുകുന്നപോലെ ഞാന്‍ ഉരുകാന്‍ തുടങ്ങി..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...... എല്ലാം തകര്‍ന്നു.....

അല്ല... അച്ഛനെന്താ ആക്ഷന്‍ സീനിലേക്ക് കടക്കാത്തത്...?? ദേ എന്‍റെ മൊബൈല്‍ പിന്നേം എടുക്കുന്നു...

അജേഷ് പോളി..... നേരത്തേതു പോലെ തന്നെ അച്ഛന്‍റെ ഫോണില്‍ നിന്ന് വിളിച്ചു....

സെയിം ഡയലോഗ്..... ഇവിടന്നും അവിടന്നും.....

പിന്നെയും മൌനം.... അടുത്ത ആള്‍.....

ഡാര്‍വിന്‍ പോളി..... ഇവിടന്ന് അതേ ഡയലോഗ് തന്നെ.... അവിടന്ന് ചെറിയൊരു വ്യത്യാസം.....

ഇവിടെ വന്നിരുന്നതാ അങ്കിള്‍.... ഇപ്പൊ തന്നെ ഇറങ്ങിയതേ ഉള്ളൂ........ ബസ്സ് കയറിക്കാണും... രണ്ടു സെക്കന്‍റ് മുന്‍പ് വിളിച്ചിരുന്നേല്‍ കിട്ടിയേനെ.....

സന്തോഷമായി ഗോപിയേട്ടാ......
അച്ചന്‍ ഒന്നും മിണ്ടുന്നില്ല.... അടുത്ത നമ്പര്‍....

എല്‍ദോ പോളി.... ഇവിടന്ന് സെയിം ഡയലോഗ് തന്നെ....
അവിടന്ന് വന്നതില്‍ നിന്നും ചെറിയൊരു വ്യത്യാസം മാത്രം ഇപ്പോഴും സംഭവിച്ചുള്ളൂ..... നേരത്തേതു പോലെയുള്ളതൊന്നുമല്ല... ഇത് വളരെ ചെറുത്....

വൈശാഖ് ഇവിടുണ്ട് അങ്കിള്‍... അപ്പുറത്തെ മുറിയിലാ.... പഠിക്കുകയാ... ഞങ്ങള്‍ ഗ്രൂപ് സ്റ്റഡി നടത്തുകയാ.... വിളിക്കണോ...??

സൂപ്പര്‍... ഹാപ്പി.. എനിക്കിനി ചത്താലും വേണ്ടൂല.......


അച്ഛന്‍ മൊബൈല്‍ തന്നു.... ഒന്നും മിണ്ടീല..........................



A Post By

Dundu Mon...




2 comments:

  1. Muthae..nice job..I have a small suggestion..1) pls use correct Malayalam .2) don't use thalla- pella language it'll not touches the heart..m also writing some stories..all the best...expecting more from you..

    ReplyDelete